Connect with us

Gulf

ഉദ്യാനങ്ങളിലെത്തിയവര്‍ ലക്ഷങ്ങള്‍

Published

|

Last Updated

ദുബൈ: ഈദ് അവധി ദിനങ്ങളില്‍ ഉദ്യാനങ്ങളിലെത്തിയവര്‍ ലക്ഷങ്ങള്‍. ആദ്യ മൂന്നു ദിവസം ആറു പ്രധാന ഉദ്യാനങ്ങളില്‍ 2.95 ലക്ഷം പേര്‍ എത്തിയെന്ന് ദുബൈ നഗരസഭാ ഉദ്യാന വിഭാഗം മേധാവി എഞ്ചി. മുഹമ്മദ് അല്‍ ഫര്‍ദാന്‍ അറിയിച്ചു.
സബീല്‍, മംസര്‍, സഫ, ഖവാനീജ്, മുശ്‌രിഫ്, ക്രീക്ക് ഉദ്യാനങ്ങളില്‍ ആദ്യ രണ്ടു ദിവസം 1.8 ലക്ഷം പേര്‍ എത്തിയിരുന്നു.
വിനോദസഞ്ചാര മേഖലയിലെ വന്‍ കുതിപ്പിനെയാണ് ഇത് കാണിക്കുന്നത്. ഉദ്യാനങ്ങളില്‍ വിശാലമായ സൗകര്യം ഒരുക്കിയിരുന്നു. സന്ദര്‍ശകരുടെ എണ്ണത്തില്‍ മംസര്‍, ജുമൈറ ബീച്ച് പാര്‍ക്കുകള്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. എല്ലായിടത്തും മനോരഞ്ജക പരിപാടികള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊയ്കാല്‍ വേഷങ്ങള്‍, തെരുവ് കലാപരിപാടികള്‍, ഇലക്ട്രിക് കളിപ്പാട്ടങ്ങള്‍, കുതിര-ഒട്ടക സവാരികള്‍ എന്നിങ്ങനെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ആകര്‍ഷിക്കുന്ന പരിപാടികള്‍ ഉണ്ടായിരുന്നു.
150 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉദ്യാനങ്ങള്‍ ഉപയോഗപ്പെടുത്തി. സുരക്ഷിതവും ശുചിയുള്ളതുമായ ഉദ്യാനങ്ങളാണ് ദുബൈയിലേത്. ചുരുങ്ങിയ വര്‍ഷം കൊണ്ട് മികച്ച നഗരമായും ദുബൈ മാറിയിട്ടുണ്ട്.
ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നൂറോളം ഉദ്യാനങ്ങളുണ്ട്. ഓരോ വര്‍ഷവും ഉദ്യാനങ്ങള്‍ വര്‍ധിക്കുന്നു. വേള്‍ഡ് എക്‌സ്‌പോ 2020 മുന്നില്‍ കണ്ട് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മുഹമ്മദ് അല്‍ ഫര്‍ദാന്‍ പറഞ്ഞു.

 

Latest