Connect with us

Gulf

ഗ്ലോബല്‍ അജണ്ട നവംബര്‍ ഒമ്പതിന് തുടങ്ങും; ആയിരത്തോളം വിദഗ്ധര്‍

Published

|

Last Updated

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം വിദഗ്ധര്‍ സമ്മേളിക്കുന്ന ഗ്ലോബല്‍ അജണ്ട നവംബര്‍ ഒമ്പത് മുതല്‍ 11 വരെ ദുബൈയില്‍ നടക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണിതെന്ന് യു എ ഇ ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.
നിരവധി ആഗോള പ്രശ്‌നങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്തു. ഇത്തരത്തില്‍ ഒരു സമ്മേളനം ഇത് ഏഴാമത്തേതാണ്. ഇത്തവണത്തെ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. മേഖലയിലെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഗ്ലോബല്‍ അജണ്ടയില്‍ ഉയര്‍ന്നുവരും. 2015ല്‍ ഡാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കോണോമിക് ഫോറത്തില്‍ സമ്മേളന ഫലങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നും മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു.

Latest