Connect with us

Gulf

ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ ശേഖരിച്ചത് 5,300 ടണ്‍ മാലിന്യം

Published

|

Last Updated

ദുബൈ: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ 5,300 മെട്രിക് ടണ്‍ മാലിന്യം ശേഖരിച്ചതായി ദുബൈ നഗരസഭ വ്യക്തമാക്കി. ഈദുമായി ബന്ധപ്പെട്ട് മാലിന്യം ശേഖരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘത്തെ നഗരസഭ ചുമതലപ്പെടുത്തിയിരുന്നു. പ്രധാനമായും ഉദ്യാനങ്ങള്‍, കടല്‍ത്തീരങ്ങള്‍ തുടങ്ങിയ ആഘോഷവുമായി ബന്ധപ്പെട്ട് ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ നിന്നായിരുന്നു പ്രത്യേക സംഘം മാലിന്യം ശേഖരിച്ചത്. ആഘോഷ ദിവസങ്ങളില്‍ ഉണ്ടാവുന്ന പതിവില്‍ കവിഞ്ഞ മാലിന്യങ്ങളും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ശേഖരിക്കാനായിരുന്നു സംഘത്തെ നിയോഗിച്ചതെന്ന് നഗരസഭ മാലിന്യ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് സെയ്ഫി വ്യക്തമാക്കി.
പ്രധാന ആഘോഷ കേന്ദ്രങ്ങളില്‍ നിന്നു മാത്രം ശേഖരിച്ചത് 18.4 ടണ്‍ മാലിന്യമായിരുന്നുവെന്ന് മാലിന്യ നിയന്ത്രണ വിഭാഗം ഓപറേഷന്‍സ് തലവന്‍ ഖാലിദ് മുഹ്‌സിന്‍ വെളിപ്പെടുത്തി. പത്ത് അത്യാവശ്യ ഷിഫുറ്റുകളാണ് ഇതിനായി സജ്ജമാക്കിയിരുന്നഇവര്‍ പ്രധാനമായും രാത്രികാലങ്ങളിലാണ് പ്രവര്‍ത്തിച്ചത്. ബലിപെരുന്നാള്‍ ദിനത്തിലും നഗരത്തെ ശുചിത്വപൂര്‍ണമായി സൂക്ഷിക്കുകയെന്നതായിരുന്നു നടപടിയുടെ ലക്ഷ്യം. ഇതിനായി 24 മണിക്കൂറും ജീവനക്കാര്‍ പരിശ്രമിച്ചിരുന്നു. ബലിപെരുന്നാള്‍ ദിനത്തിലായിരുന്നു ഏറ്റവും കൂടുതല്‍ പേരെ മാലിന്യ നിര്‍മാര്‍ജനത്തിനായി നിയോഗിച്ചത്. പ്രത്യേക സംഘങ്ങള്‍ക്ക് പുറമെ വേറെയും സംഘങ്ങളെ നിയോഗിച്ചിരുന്നു. ഇതില്‍ 20 സൂപ്പര്‍വൈസര്‍മാരും 340 തൊഴിലാളികളുമായിരുന്നു ഉണ്ടായിരുന്നത്. വിവിധ തരം മാലിന്യങ്ങള്‍ നീക്കാന്‍ പര്യാപ്തമായ 50 ഉപകരണങ്ങളാണ് ഉപയോഗിച്ചത്. മാലിന്യവുമായി ബന്ധപ്പെട്ട് 42 അറിയിപ്പുകളാണ് നഗരസഭക്ക് ലഭിച്ചത്. അവയെല്ലാം പൂര്‍ണമായും ശുചീകരിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest