Connect with us

Gulf

ബംഗ്ലാദേശിയുടെ കൊല: അഞ്ചംഗ സംഘം പിടിയില്‍

Published

|

Last Updated

ഷാര്‍ജ: സംഘട്ടനത്തിനിടെ ബംഗ്ലാദേശുകാരന്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ചംഗ സംഘത്തെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. എല്ലാവരും ഏഷ്യക്കാരാണ്.
ഷാര്‍ജയിലെ സജ വ്യവസായ മേഖലയില്‍ ആഴ്ചകള്‍ക്കു മുമ്പാണ് ഇരു വിഭാഗം ആളുകള്‍ ചേരിതിരിഞ്ഞ് സംഘട്ടനമുണ്ടായത്. സംഘട്ടനത്തില്‍ ബംഗ്ലാദേശ് സ്വദേശിയായ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ഇയാളുടെ സുഹൃത്തിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അക്രമി സംഘത്തിന്റെ അടിയേറ്റ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവ് പറ്റിയ നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇയാളുടെ സുഹൃത്തിനെ പോലീസ് കുവൈത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഘങ്ങള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമായിരുന്നു സംഘട്ടനത്തിന് കാരണം.
സ്ഥലത്തെത്തിയ പോലീസിന് പ്രാഥമികാന്വേഷണത്തില്‍ തന്നെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓരോരുത്തരായി പോലീസിന്റെ വലയില്‍ വീഴുകയായിരുന്നു.

 

---- facebook comment plugin here -----

Latest