Connect with us

Gulf

മലമുകളില്‍ അകപ്പെട്ടവരെ റാസല്‍ ഖൈമ പോലീസ് രക്ഷിച്ചു

Published

|

Last Updated

റാസല്‍ ഖൈമ: വിനോദയാത്രക്കായി പുറപ്പെട്ട് മലമുകളില്‍ ഒറ്റപ്പെട്ടുപോയ നാലംഗ യൂറോപ്യന്‍ സംഘത്തെ റാസല്‍ ഖൈമ പോലീസിന്റെ വ്യോമ വിഭാഗം രക്ഷിച്ചു. മലമുകളില്‍ എത്തിയ സംഘത്തിന് വഴി തെറ്റുകയായിരുന്നു. 12 മണിക്കൂറോളം തുടര്‍ന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് പോലീസ് ഇവര്‍ക്ക് രക്ഷകരായത്. ജാബര്‍ മലമുകളിലായിരുന്നു സംഘം ഞായറാഴ്ച രാത്രി കുടുങ്ങിയത്. രക്ഷാമാര്‍ഗം കാണാതായതോടെ സംഘത്തിലെ ഒരാള്‍ റാസല്‍ ഖൈമ പോലീസിനെ സഹായത്തിനായി വിളിക്കുകയായിരുന്നു.
സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെട്ട സംഘത്തെ കണ്ടെത്തിയതെന്ന് പോലീസിലെ വ്യോമ വിഭാഗം തലവന്‍ ലഫ്. കേണല്‍ സഈദ് അല്‍ യമാഷി വ്യക്തമാക്കി. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായതിനാല്‍ രാവിലെയായിരുന്നു സംഘത്തെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ രക്ഷപ്പെടുത്തിയ സംഘത്തെ സുരക്ഷിതമായി ഇവര്‍ മലകയറാന്‍ എത്തിയ കാറിന് സമീപം എത്തിച്ചതായി റാസല്‍ ഖൈമ പോലീസ് ഫസ്റ്റ് എയ്ഡ് ആന്‍ഡ് റെസ്‌ക്യൂ ഓപറേഷന്‍സ് ഡയറക്ടര്‍ ക്യാപ്റ്റന്‍ താരിഖ് അല്‍ ശര്‍ഹാനും വെളിപ്പെടുത്തി.

 

Latest