Connect with us

Kerala

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ആവശ്യം ഉന്നയിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. കേരളത്തിന്റെ അത്ര ആയുര്‍ദൈര്‍ഘ്യം ഇല്ലാത്ത സംസ്ഥാനങ്ങളില്‍പോലും പെന്‍ഷന്‍ പ്രായം 56ലേറെയാണ്. അതിനാല്‍ ഇവിടെയും പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ആവശ്യം ന്യായമാണെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വര്‍ഷം 25000 മുതല്‍ 30000 പേര്‍ക്കാണു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നത്. പക്ഷേ തൊഴില്‍കാത്ത് 25 ലക്ഷംപേര്‍ നില്‍ക്കുന്നു. പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവജന സംഘടനകളുമായും യുവാക്കളെ വിശ്വാസത്തിലെടുത്തുംമാത്രമേ ഇതു സംബന്ധിച്ചു ഏതു തീരുമാനവും കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest