Connect with us

Ongoing News

ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കില്ല; നിയന്ത്രണം മാത്രം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ പൂര്‍ണമായി നിരോധിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായം. ഫ്ളക്സ് വ്യവസായത്തെ തകര്‍ക്കുന്ന നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. അതേസമയം മന്ത്രിമാരുടെ ചിത്രങ്ങളുള്ള ഫ്ളക്സുകള്‍ ഒഴിവാക്കും. പൊതുസ്ഥലങ്ങളില്‍ ഫ്ളക്സ് സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും.

ഇക്കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ അംഗങ്ങളായ മന്ത്രിസഭാ ഉപസമിതിയെ യോഗം ചുമതലപ്പെടുത്തി. ഫ്ളക്സ് നിരോധിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ച പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Latest