Connect with us

Kerala

ഉമ്മന്‍ചാണ്ടിക്ക് ജയലളിതയുടെ സ്ഥിതിവരും: വി എസ്

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ രൂക്ഷ വിമര്‍ശം. പാമോലിന്‍, ടൈറ്റാനിയം കേസുകളില്‍ ഉള്‍പ്പെട്ട ഉമ്മന്‍ചാണ്ടിക്ക് ജയലളിതയുടെ അവസ്ഥയായിരിക്കുമെന്ന് വി എസ് പറഞ്ഞു. മുഖ്യമന്ത്രി ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പ് പറയണമെന്നും വി എസ് ആവശ്യപ്പെട്ടു.
നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

Latest