Connect with us

Gulf

4 വയസുകാരി സ്‌കൂള്‍ ബസ്സിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു

Published

|

Last Updated

അബുദാബി : അബുദാബിയില്‍ നാല് വയസുകാരി സ്‌കൂള്‍ ബസ്സിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. അഡ്‌കൊയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കൊടകിലെ മര്‍ക്കട സ്വദേശി നസീര്‍ അഹമ്മദിന്റെയും നദീല അസ്‌കറിന്റെയും മകള്‍ നിസ ആലം ആണ് മരണപ്പെട്ടത്. അബുദാബി മുറൂറിലെ സ്വകാര്യ സ്‌കൂളിലെ കെ.ജി.ടു വിദ്യാര്‍ത്ഥിനിയാണ്. രാവിലെ സ്‌കൂളിലേക്ക് അയച്ച കുട്ടിയെ സ്‌കൂള്‍ ബസ്സില്‍ ശ്വാസം മുട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ പുറത്തിറക്കാതെ സ്‌കൂള്‍ ബസ് അടച്ച് ആളുകള്‍ പോവുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ചൈനാക്ലെ റോഡിലാണ് ഇവര്‍ താമസിക്കുന്നത്. ഏക സഹോദരി നസ്സ ആസിമ. അബുദാബി ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ബനിയാസിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥക്കെതിരെ ഇന്ത്യന്‍ എംബസിയിലും അബുദാബി എജുക്കേഷണല്‍ കൗണ്‍സിലിലും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest