National
പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്കും ആറ് ഗ്രാമീണര്‍ക്കും പരിക്ക്
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ സൈനികരുടെ വെടിവയ്പ്പ്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്കും ആറ് ഗ്രാമീണര്‍ക്കും പരിക്കേറ്റു. സൈനിക പോസ്റ്റുകള്‍ ലക്ഷ്യംവെച്ചായിരുന്നു പാക് ആക്രമണം. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
കുറച്ചു ദിവസങ്ങളായി പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ വെടിവെപ്പ് ചെറിയ ഇടവേളകളിലായി ഇന്ന് പുലര്‍ച്ചെ വരെ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തുരുന്ന വെടിവെപ്പിനെക്കുറിച്ച് ഇന്ത്യയിലേയും പാകിസ്ഥാനിലേയും മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്ട്‌ലൈനില്‍ സംസാരിച്ചെങ്കിലും പരസ്പരം കുറ്റപ്പെടുത്തുക മാത്രമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി സേനാ തതലവന്‍മാരുമായി ചര്‍ച്ച നടത്തി.
---- facebook comment plugin here -----