Connect with us

Malappuram

ഗാന്ധി ദര്‍ശന്‍ റോളിംഗ് ട്രോഫി; ആദ്യ ട്രോഫി മഞ്ചേരി ബോയ്‌സ് സ്‌ക്കൂളിന്

Published

|

Last Updated

മലപ്പുറം: ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മതസൗഹാര്‍ദ ക്വിസ് മത്സര വിജയികള്‍ക്കുള്ള ആദ്യ ട്രോഫി മഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നേടി. ഐ ടി . അറ്റ് സ്‌കൂള്‍ ഹാളില്‍ നടന്ന അവസാന റൗണ്ട് മത്സരത്തിന് ശേഷം ജില്ലാ കലക്ടര്‍ കെ ബിജു ട്രോഫി കൈമാറി.
കഴിഞ്ഞമാസം 24 ന് സ്‌കൂള്‍തല മത്സരവും ഇതിലെ വിജയികള്‍ക്ക് 27 ന് ഉപജില്ലാ മത്സരവും നടത്തിയിരുന്നു. 275 ഹൈസ്‌കൂളുകളിലെ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് ഫൈനല്‍ മത്സരത്തിനുണ്ടായിരുന്നത്.
മഞ്ചേരി ഗവ. ബോയ്‌സ് സ്‌നിഖില്‍, എ ആനന്ദ് എന്നിവരാണ് മത്സരിച്ചത്. രണ്ടാം സ്ഥാനം ചെമ്മങ്കടവ് പി എം എസ് എ എം എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രീഹരി കെ.പ്രസാദ്, സി.കെ. അനസ്, പി മുഹമ്മദ് സലിം എന്നിവരും മൂന്നാം സ്ഥാനം കാവനൂര്‍ ജി എച്ച് എസ് എസ്.ലെ. കെ. അനന്തു, ടി വി. അഹമ്മദ് മിദ്‌ലജ്, വി പി മുഹമ്മദ് അഷീഫ് എന്നിവരും നേടി.
ഇന്‍ഫര്‍മേഷന്‍ – പബഌക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഗാന്ധിദര്‍ശന്‍ സമിതി എന്നിവര്‍ സംയുക്തമായി നടത്തിയ മത്സരത്തില്‍ ട്രോഫി സ്‌പോണ്‍സര്‍ ചെയ്തത് എല്‍ ഐ സി യാണ്.
സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ നിന്ന് 11 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇന്നലെ രാവിലെ എയര്‍ഇന്ത്യാ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് വിദ്യാനഗര്‍ സ്വദേ ശിയുടെ ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കസ്റ്റംസ്അസി. കമ്മീഷണര്‍ ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Latest