Connect with us

Malappuram

റസീറ്റ് നല്‍കുന്നില്ല: ലേ സെക്രട്ടറിയെ ഉപരോധിച്ചു

Published

|

Last Updated

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എക്‌സ്‌റെ, ലബോറട്ടറി, ഇസിജി പരിശോധനകള്‍ക്ക് ഈടാക്കി വരുന്ന ഫീസിന് റസീറ്റ് നല്‍കുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ആശുപത്രി ലേ സെക്രട്ടറിയെ ഉപരോധിച്ചു.
പ്രസിഡന്റ് അക്ബര്‍ മിനായി, ഫൈസല്‍ ചുങ്കത്ത്, ബിനീഷ് ശങ്കര്‍, മഹ്‌റൂഫ് പട്ടര്‍കുളം, ലത്തീഫ് ചെറുകുളം, വിജീഷ്, ഷംസുദ്ദീന്‍ അത്തിക്കുളം, ശ്രീനിവാസന്‍ മാടങ്കോട്, മുനീര്‍ പയ്യനാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കുകയായിരുന്നു. ഉടന്‍ നടപടി സ്വീകരിക്കുമെന്ന് രേഖാ മൂലം ഉറപ്പ് നല്‍കിയതിനാലാണ് സമരം പിന്‍വലിച്ചതെന്ന് അക്ബര്‍ മിനായി പറഞ്ഞു.

---- facebook comment plugin here -----

Latest