Connect with us

Malappuram

ഇന്ദുലേഖയുടെ 125 -ാം വാര്‍ഷികം ആഘോഷിക്കുന്നു

Published

|

Last Updated

മലപ്പുറം: മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഒ ചന്തുമേനോന്‍ രചിച്ച “ഇന്ദുലേഖയുടെ 125 -ാം വാര്‍ഷികം സമുചിതമായി സംഘടിപ്പിക്കുന്നതിന് പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗം തീരുമാനിച്ചു.
2014 ഡിസംബര്‍ മാസത്തിലേക്കാണ് പ്രസ്തുത നോവലിന്റെ 125 -ാം വര്‍ഷം പൂര്‍ത്തിയാവുന്നത്. പുസ്തകോത്സവം, സെമിനാര്‍, സിമ്പോസിയം, സ്‌ക്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ക്വിസ് മത്സരം, പ്രബന്ധ മത്സരം, പൊതുജനങ്ങള്‍ക്കായി നോവല്‍ സംബന്ധിച്ച വായന മത്സരം, ഉണര്‍ത്തുപാട്ട്, കലാജാഥ, മലയാള സാഹിത്യത്തെ ആസ്പദമാക്കിയുള്ള എക്‌സിബിഷന്‍, ഘോഷയാത്ര, സുവനീര്‍ പ്രകാശനം, സാഹിത്യ അരങ്ങ്, ഉദ്ഘാടന സമ്മേളനം, പ്രമുഖ സാഹിത്യകാരന്‍മാരെ ആദരിക്കല്‍, സമാപന സമ്മേളനം തുടങ്ങിയവയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ കോളജ് പ്രസിഡന്റ് അഡ്വ. കെ കെ സൈതലവി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാനായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിനെ കണ്‍വീനറായി അഡ്വ. കെ കെ സൈതലവിയേയും തിരെഞ്ഞെടുത്തു. യോഗം കവി രാവണപ്രഭു ഉദ്ഘാടനം ചെയ്തു.
റഷീദ് പരപ്പനങ്ങാടി, കൃഷ്ണന്‍ മാസ്റ്റര്‍, സനല്‍ നടുവത്ത്, ഇഖ്ബാല്‍ കല്ലുങ്ങല്‍, അമൃതവല്ലി, കെ ശോഭന, സി അബ്ദുറഹ്മാന്‍ കുട്ടി പ്രസംഗിച്ചു.

 

Latest