Connect with us

Kozhikode

മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം: കച്ചവടക്കാര്‍ക്കും താമസക്കാര്‍ക്കുമുള്ള പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്തു

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് ഭൂമിവില നിര്‍ണയിക്കുന്നതിനുള്ള ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി യോഗം കലക്ടര്‍ സി എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
മാനാഞ്ചിറ മുതല്‍ വെള്ളിമാട്കുന്ന് വരെ ആറ് സ്‌ട്രെച്ചുകളായാണ് പാതയുടെ വിപുലീകരണ പ്രവൃത്തി നടത്തുന്നത്. ഇതിനായി 2013 ഏപ്രിലിലാണ് ഭൂമി ഏറ്റെടുക്കലിനുള്ള പ്രഖ്യാപനം വന്നത്. ഇതില്‍ മാനാഞ്ചിറ മുതല്‍ വൈ എം സി എ വരെയുള്ള ആദ്യഘട്ട സ്‌ട്രെച്ചിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ കച്ചവടക്കാര്‍ക്കും താമസക്കാര്‍ക്കുമുള്ള പ്രയാസങ്ങളാണ് ചര്‍ച്ച ചെയതത്.
സ്ഥലമേറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ അറിയിച്ചു. നഷ്ടപരിഹാരത്തുക, പുനരധിവാസ പാക്കേജ് എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 7,44,700 രൂപയാണ് സെന്റിന് തറവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഭൂമിയിലുള്ള കച്ചവട സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് സ്വത്തുവകകള്‍ക്കും ന്യായവില ഉറപ്പുനല്‍കും. നൂറ് ശതമാനം ആശ്വാസ തുകയും പലിശയും കണക്കാക്കി 16,68,128 രൂപയാണ് ഭൂമിയുടെ അന്തിമ തുകയായി നിശ്ചയിച്ചിരിക്കുന്നത്. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ജെസ്സി ഹെലന്‍ ഹമീദ്, ആര്‍ ഡി ഒ ഹിമാന്‍ഷു റോയ്, കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് (പി ഡബ്ല്യൂ ഡി) ഉദ്യോഗസ്ഥരായ സാബു കെ ഫിലിപ്പ്, കെ ലേഖ, കെ പി കോയമോന്‍, റവന്യൂ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി മോഹനന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റംല പങ്കെടുത്തു.

Latest