Connect with us

Kozhikode

നന്മണ്ട വാഹനാപകടം: 15 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ബാലുശ്ശേരി: നന്മണ്ട പതിമൂന്നിനടുത്ത് ഒരു സ്ത്രീയുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ 15 പേര്‍ക്ക് പരുക്ക്.
സാരമായി പുക്കേറ്റ പേരാമ്പ്ര ചേളന്നൂര്‍ ഹരിത (20), അറപ്പീടിക അബ്ദുസ്സലാം (63), കക്കോടി ഗേപാലന്‍ (60), കാക്കൂര്‍ ജമീല (43), പൊയില്‍താഴം രാധ(54) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കിനാലൂര്‍ എച്ചിങ്ങാപൊയില്‍ ഷിനോജ് (31), കാക്കൂര്‍ വലിയചെത്തില്‍ രജിത(35), മകള്‍ ലക്ഷ്മി നന്ദന(10 മാസം), നന്മണ്ട വാരുമാഠം ദീപ്തി(24), പാവങ്ങൂര്‍ പനോളി വേലായുധന്‍(68), ഭാര്യ ദേവി(58), മുണ്ടേശരം ശാജി(40), അന്നശ്ശേരി എമ്മച്ചം കണ്ടി ഷിബിനി(31), നന്മണ്ട തെയ്യുള്ളതില്‍ ഭാവു(18), കാക്കൂര്‍ സോപാനം കൃഷ്ണപ്രിയ(11), എന്നിവരെ ബാലുശ്ശേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കിനാലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ടയര്‍ റാഡ് പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. ബ്രഹ്മകുളം ബസ്റ്റോപ്പിനടുത്ത് മതിലില്‍ ഇടിച്ചാണ് മറിഞ്ഞത്. ഒടിക്കൂടിയ നാട്ടുകാര്‍ ബസിന്റെ പിന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്ത് അശുപത്രിയിലെത്തിച്ചത്. ബസിനും മതിലിനും ഇടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്.