Connect with us

National

കല്‍പ്പാക്കം ആണവനിലയത്തില്‍ വെടിവെപ്പ്; മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തില്‍ വെടിവെപ്പില്‍ മൂന്ന് സിഐഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്ത ജവാന്‍ വിജയ് പ്രതാപ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. വെടിവെച്ചതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest