Connect with us

Sports

ബെയില്‍ വീണ്ടും താരം

Published

|

Last Updated

ലണ്ടന്‍: റയല്‍മാഡ്രിഡിന്റെ സൂപ്പര്‍ താരം ഗാരെത് ബെയില്‍ നാലാം തവണയും വെയില്‍സ് ഫുട്‌ബോളര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് വെയില്‍സ് ഫുട്‌ബോളില്‍ റെക്കോര്‍ഡാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സ്‌ട്രൈക്കര്‍ മാര്‍ക് ഹ്യൂസും മുന്‍ ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ജോണ്‍ ഹാട്‌സനും മൂന്ന് തവണ വീതം വെയില്‍സ് ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു മുന്‍ റെക്കോര്‍ഡ്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, കോപ ഡെല്‍ റേ കിരീടങ്ങള്‍ റയല്‍ മാഡ്രിഡിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതാണ് ബെയ്‌ലിനെ വീണ്ടും പുരസ്‌കാരമൊരുക്കിയത്.