Connect with us

Sports

കൊച്ചിയിലെ ബൗളര്‍ സച്ചിന്‍

Published

|

Last Updated

ബാറ്റിംഗ് ഇതിഹാസം എന്നറിയപ്പെടുമ്പോഴും കൊച്ചിക്ക് സച്ചിന്‍ മാച്ച് വിന്നറര്‍ ബൗറാണ്. അര്‍ധസെഞ്ച്വറി പ്രകടനം പോലും സാധിക്കാതെ സച്ചിന്‍ ബാറ്റിംഗില്‍ നിരാശപ്പെട്ട വേദിയാണിത്. പക്ഷേ, പന്തെടുത്തപ്പോള്‍ സച്ചിന്‍ ഷെയിന്‍ വോണിനെ അതിശയിപ്പിക്കുന്ന മാന്ത്രിക സ്പിന്നറായി.
1998 ല്‍ ആസ്‌ത്രേലിയക്കെതിരെ പത്ത് ഓവര്‍ എറിഞ്ഞ സച്ചിന്‍ 32 റണ്‍സിന് അഞ്ച് വിക്കറ്റ് കൊയ്ത് മാന്‍ ഓഫ് ദ മാച്ചായി. 2005 ഏപ്രിലില്‍ പാക്കിസ്ഥാനെതിരെയും സച്ചിന്‍ തന്റെ ബൗളിംഗ് കേമത്തം ആവര്‍ത്തിച്ചു. അമ്പത് റണ്‍സിന് അഞ്ച് പാക് വിക്കറ്റുകള്‍ സച്ചിന്റെ മാസ്മരിക സ്പിന്നില്‍ കറങ്ങി വീണു.ഭുവനേശ്വര്‍ കുമാര്‍, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, അശ്വിന്‍, ശ്രീശാന്ത് എന്നിവര്‍ ഇവിടെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Latest