Connect with us

Thrissur

കോര്‍പറേഷനില്‍ ഫയല്‍ അദാലത്ത് നടത്തി

Published

|

Last Updated

തൃശൂര്‍: കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ കോര്‍പറേഷന്‍ മേയര്‍ രാജന്‍ ജെ പല്ലന്റെ നേതൃത്വത്തില്‍ ഫയല്‍ അദാലത്ത് നടത്തി. പരിഗണനക്ക് വന്ന 22 വിഷയങ്ങളില്‍ 16 എണ്ണത്തിന് തീര്‍പ്പ് കല്‍പ്പിച്ചു. ശേഷിക്കുന്നവ കമ്മിറ്റി, കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് വിധേയമായി നടപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.
ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഫയല്‍ നടപടികളില്‍ കാലതാമസം ഉണ്ടാകുന്നതായും, പല അപേക്ഷകര്‍ക്കും മറുപടി യഥാസമയം നല്‍കാത്തതായും അദാലത്തില്‍ വ്യക്തമായി. ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്് മേയര്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നുള്ള ഫയല്‍ അദാലത്ത് സോണല്‍ ഓഫീസുകളില്‍ നടത്തും.
അയ്യന്തോള്‍ സോണല്‍ ഓഫീസ് 2014 8നു കാലത്ത് 11 മണിക്ക്, വില്‍വട്ടം സോണല്‍ ഓഫീസ് 9നു കാലത്ത് 11 മണി ഒല്ലൂക്കര സോണല്‍ ഓഫീസ് 9നു ഉച്ചയ്ക്ക് ശേഷം 3 ന് , ഒല്ലൂര്‍ സോണല്‍ ഓഫീസ് 10നു കാലത്ത് 11 മണി, കൂര്‍ക്കഞ്ചേരി സോണല്‍ ഓഫീസ് 10നു ഉച്ചയ്ക്ക് ശേഷം 3 നു നടത്തുമെന്ന് മേയര്‍ അറിയിച്ചു.
മുന്‍ മേയര്‍ ഐ പി പോള്‍, ഡെപ്യൂട്ടി മേയര്‍ പി വി സരോജിനി, സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.നാന്‍സി അക്കരപ്പറ്റി, കെ ഗിരീഷ്‌കുമാര്‍, ഡോ. എം ഉസ്മാന്‍, ജയ മുത്തിപീടിക, കിരണ്‍ സി.ലാസര്‍, അഡ്വ.സ്മിനി ഷീജോ, കൗണ്‍സിലര്‍മാരായ ഫ്രാന്‍സിസ് ചാലിശേരി, എം കെ വര്‍ഗീസ്, പ്രൊഫ. അന്നം ജോണ്‍, പി എ വര്‍ഗീസ്, ഗിരിജ രാജന്‍, കെ ക വൈദേഹി, രഞ്ജിനി ഉണികൃഷ്ണന്‍, ലിനി ഹാപ്പി, അസി.സെക്രട്ടറി എസ് ജയകുമാര്‍, കോര്‍പറേഷന്‍ എന്‍ജിനീയര്‍ എന്‍ എം നഹാസ്, എം എം ജോസഫ്, റവന്യു ഓഫീസര്‍ രാധാകൃഷ്ണന്‍, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Latest