Connect with us

Palakkad

വടക്കാഞ്ചേരി സ്റ്റേഷന്‍ പ്ലാറ്റ് ഫോം ഫണ്ട് ലഭ്യമാകുന്നത് അനുസരിച്ച് പൂര്‍ത്തിയാക്കും : മാനേജര്‍ രാകേഷ് മിശ്ര

Published

|

Last Updated

വടക്കാഞ്ചേരി: വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോം ഫണ്ട് ലഭ്യമാകുന്നത് അനുസരിച്ച് പൂര്‍ത്തിയാക്കുമെന്നും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര. റെയില്‍വേ സ്റ്റേഷന്റെ മറ്റു വികസന സാധ്യതകളെകുറിച്ച് ആവശ്യമായ പഠനം നടത്തി നടപടി ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാകേഷ് മിശ്രയെ പി കെ ബിജു എം പി സ്വീകരിച്ചു. സ്റ്റേഷനില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച നിവേദനം ബിജു മാനേജര്‍ക്ക് നല്‍കി. 19 കോച്ചുകളുള്ള പ്രത്യേക ഇന്‍സ്‌പെക്ഷന്‍ സലൂണിലാണ് ഷൊര്‍ണൂരില്‍ നിന്ന് ജനറല്‍ മാനേജര്‍ എത്തിയത്. എറണാകുളം വരെയാണ് സന്ദര്‍ശനം. അതെ സമയം സന്ദര്‍ശനം പ്രഹസനമായെന്ന് ആരോപണമുണ്ടായി. നാലു മിനിറ്റ് മാത്രമാണ് ജനറല്‍ മാനേജര്‍ വടക്കാഞ്ചേരിയില്‍ ചെലവിട്ടത്. സ്റ്റേഷന്റെ പോരായ്മകള്‍ ചോദിച്ച് അറിയുന്നതിനോ ഒരു കോടിയോളം രൂപ ചെലവിട്ട് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനോ രാകേഷ് മിശ്ര തയ്യാറായില്ലെന്നാണ് വിമര്‍ശനം. സലൂണിലില്‍ നിന്നും നമസ്‌കാരം പറഞ്ഞ് സ്റ്റേഷനിലേക്ക് ഇറങ്ങിയ രാകേഷ് മിശ്ര പി കെ ബിജു നിവേദനം നല്‍കിയപ്പോള്‍ ഇതിലെല്ലാം ഉണ്ടല്ലോയെന്ന് ചോദിക്കുകയും ആവശ്യമായതെല്ലാം ചെയ്യാമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
അതെ സമയം പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ കാണാനോ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനോ തയ്യാറായിലില്ലെന്നാണ് പരാതി. റെയില്‍വേസ്റ്റേഷനിലെ ഇല്ലായ്മകള്‍ ജനറല്‍ മാനേജരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ചില പൊടികൈകള്‍ ഉദ്യോഗസ്ഥര്‍ ചെയ്തിരുന്നുവെന്നും അതൊന്നും രാകേഷ് മിശ്ര കണ്ടില്ലെന്ന ആശ്വാസം ഉദ്യോഗസ്ഥര്‍ക്കുണ്ടായിയെന്നതും മാത്രമാണ് സന്ദര്‍ശനത്തിന്റെ ബാക്കിപത്രമെന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍.

 

---- facebook comment plugin here -----

Latest