Connect with us

Palakkad

സംസ്ഥാനത്ത് നടക്കുന്നത് ബാര്‍ വാര്‍: ഉഴവൂര്‍ വിജയന്‍

Published

|

Last Updated

വടക്കഞ്ചേരി: സംസ്ഥാനത്ത് ബാറിന്റെ പേരില്‍ യുദ്ധമാണ് നടക്കുന്നതെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വിജയന്‍ പറഞ്ഞു. ഇടത് പക്ഷയുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ വാഹനാ പ്രചരണജാഥ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും തമ്മിലുള്ള യുദ്ധം ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. ഗുണനിലവാരമില്ലാത്തതിന്റെ പേരിലാണ് 418 ബാറുകള്‍ പൂട്ടിയത്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരമുണ്ടാക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ എന്തിനാണ് ബാറിന് മാത്രം ഗുണനിലവാരമുണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എ വി അബ്ബാസ് അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ പ്രേംകുമാര്‍, ടി എം ശശി, എ കെ മുഹമ്മദ് റാഫി, അഫ്‌സല്‍ കുഞ്ഞ്‌മോന്‍ , മുഹമ്മദ് ഷാഫി പ്രസംഗിച്ചു.