Connect with us

Palakkad

കൊള്ള പലിശക്കാര്‍ക്കെതിരെ നടപടി തുടരും: ആഭ്യന്തരമന്ത്രി

Published

|

Last Updated

പുല്‍പ്പള്ളി: ബ്ലേയ്ഡ് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അമിത പലിശ ഈടാക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുമായി മുന്നോട്ടുപോകും.
പുല്‍പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ടൗണ്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേഷന്‍ കുബേരയുടെ ലക്ഷ്യം കൊള്ള പലിശക്കാരെ ഇല്ലാതാക്കുകയാണ്. ഇതിന്റെ ഭാഗമായി അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ കേരളത്തില്‍ ഇല്ലാതായി. കൊള്ള പലിശക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നെ നേരിട്ടോ പൊലീസിലോ അറിയിക്കാം.
നിയമാനുസൃതമായ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ എതിരല്ല. ബാങ്ക് പലിശയില്‍ നിന്നും രണ്ട് ശതമാനം മാത്രമെ പലിശ ഈടാക്കാന്‍ സ്വകാര്യ പണമിടപാടുകാര്‍ക്ക് അനുവാദമുള്ളു.
സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാണ്. സഹകരണ മേഖലയിലെ സമൂല മാറ്റങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നുണ്ട്.
എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ് എം എസ് ബാങ്കിന്റെ ഉദ്ഘാടനം എം ഐ ഷാനവാസ് എം പി യും ബാങ്കിന്റെ ആദ്യ നിക്ഷേപം സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് പി.വി.ബാലചന്ദ്രന്‍, സ്റ്റുഡന്‍സ് ക്യാഷ് അവാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്തംഗം കെ.എല്‍ പൗലോസും, നൂതന സമ്പാദ്യ പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ടി ഉഷാകുമാരിയും നിര്‍വഹിച്ചു.