Connect with us

Wayanad

ജയലളിതക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കക്കനഹള്ളില്‍ റോഡ് ഉപരോധിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: ജയലളിതക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ കക്കനഹള്ളയില്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ ഗൂഡല്ലൂര്‍-മൈസൂര്‍ ദേശീയ പാത ഉപരോധിച്ചു. നസീര്‍ മസിനഗുഡിയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കക്കനഹള്ള ചെക്‌പോസ്റ്റില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളടക്കമുള്ള കര്‍ണാടകയുടെ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ പോലീസ് തിരിച്ചുവിട്ടു. കര്‍ണാടക വാഹനങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. അതേസമയം ജയലളിതക്ക് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് ഗൂഡല്ലൂരിലും പരിസരത്തും എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പിന്നീടാണ് ജാമ്യം ലഭിച്ചില്ലെന്ന വാര്‍ത്ത അറിഞ്ഞത്. ഇതോടെ പ്രവര്‍ത്തകര്‍ കടുത്ത ദു:ഖത്തിലായി. ജില്ലയിലെ എല്ലാഭാഗങ്ങളിലും പോലീസ് സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Latest