Connect with us

Wayanad

'തെരുവിന്റെ മക്കള്‍' ചിത്രീകരണം പുരോഗമിക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: ഐറിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മേപ്പാടി ജീവന്‍സുരക്ഷ സമിതി നിര്‍മ്മിച്ച് ഷാജി വയനാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തെരുവിന്റെ മക്കള്‍” എന്ന ടെലിസിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
മേപ്പാടി മൗണ്ട് ടവര്‍ സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥി നന്ദുവും നീലഗിരി യു പിസ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥിയായ അശ്വിനുമാണ് പ്രധാന കഥാപാത്രങ്ങള്‍.
ആധുനിക സമൂഹത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ക്രൂരപീഢനങ്ങളുടെ പൈശാചിക മുഖം തുറന്ന് കാണിക്കുകയും അതിലൂടെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജനാര്‍ദ്ദനന്‍ കൊയിലാണ്ടി ക്യാമറയില്‍ പകര്‍ത്തുന്ന ഈ ചിത്രം നവംബര്‍ 14 ന് പുറത്തിറങ്ങുമെന്ന് മേപ്പാടി ജീവന്‍ സുരക്ഷാ സമിതി പ്രസിഡന്റ്് സി. പ്രഭാകരനും കണ്‍വീനര്‍ കെ പി ഹരിദാസും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

---- facebook comment plugin here -----

Latest