Connect with us

Ongoing News

വ്യാപാരി ക്ഷേമപെന്‍ഷന്‍ കുടിശിക ഉടന്‍ നല്‍കും: മന്ത്ര മാണി

Published

|

Last Updated

തിരുവനന്തപുരം: വ്യാപാരി ക്ഷേമപെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. ആറു മാസത്തെ പെന്‍ഷന്‍ കുടിശിക നല്‍കുന്നതിന് അടിയന്തര സഹായമായി 2.5 (രണ്ടര) കോടിരൂപ അനുവദിക്കുമെന്ന വ്യാപാരിക്ഷേമബോര്‍ഡ് യോഗത്തിന് ധനമന്ത്രി ഉറപ്പുനല്‍കി. വാറ്റ് രജിസ്‌ട്രേഷനുള്ള എല്ലാ വ്യാപാരികളേയും ക്ഷേമനിധിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ക്ഷേമ ബോര്‍ഡ് ബോര്‍ഡ് യോഗം തീരുമാനിച്ചു.