Connect with us

Ongoing News

സാംസ്‌കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനായാല്‍ സംസ്‌കാര സമ്പന്നനാവും: മന്ത്രി

Published

|

Last Updated

തൃപ്രയാര്‍ : നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സാംസ്‌കാരിക മൂല്യങ്ങള്‍ പൂര്‍ണമായി ഉള്‍കൊണ്ടാല്‍ മനുഷ്യന്‍ സംസ്‌കാരസമ്പന്നനാകുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. തളിക്കുളം സ്‌നേഹതീരത്ത് ഒരുമ സംഘടിപ്പിച്ച ദേശീയ മാപ്പിള കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുമ ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ശാസ്ത്ര-സാങ്കേതിക വളര്‍ച്ച ഇന്ന് കാണുന്ന രീതിയിലല്ലാത്ത നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇസ്‌ലാമിക സംസ്‌കാരം ലോകപ്രശസ്തമായിരുന്നു. ദൈവത്തേയും മനുഷ്യനേയും പരസ്പരം ബന്ധിപ്പിക്കുന്ന നന്മയുടെ സംഗീതവും കലയുമാണ് ഇതിന്റെ പ്രധാനം. ചിന്തകളിലും പ്രവൃത്തിയിലും വഴി തെറ്റി യാത്ര ചെയ്യുവാന്‍ ശ്രമിച്ച മനുഷ്യന്് സന്മാര്‍ഗ്ഗം തുറന്ന് കൊടുക്കാന്‍ ഇസ്‌ലാമിക കലകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്്. ഇന്നും ലോകത്തിലെ പ്രധാനസംസ്‌കാരങ്ങളില്‍ ഒന്നായ് ഇതു നിറഞ്ഞു നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത മാപ്പിള കലകള്‍ അവതരിപ്പിക്കുന്ന ഒരു ദേശീയ മാപ്പിള കലോത്സവം ഉദ്ഘാടന ചടങ്ങില്‍ എം എല്‍ എമാരായ ഗീത ഗോപി, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്റ്റര്‍ ഡോ. എസ്. സജിത്ത്, കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അഹമ്മദ്, ബാംബു കോര്‍പറേഷന്‍ ചെയര്‍മാന്‍ പി.ജെ. ജോയ്, മണപ്പുറം സി എം ഡി വി.പി. നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ദിലീപ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, ഫോക്‌ലോര്‍ അക്കാഡമി സെക്രട്ടറി എ. പ്രദീപ്കുമാര്‍, മാപ്പിളകവി ഒ.എം. കരുവാരകുന്ന്്, മനോജ് തച്ചപ്പിള്ളി, സി.ജി. അജിത്കുമാര്‍, ഉണ്ണികൃഷ്ണന്‍ തൈപറമ്പത്ത്, സജു ഹരിദാസ്, ലിന്റ സുഭാഷ്ചന്ദ്രന്‍, പി.എം. അബ്ദുള്‍ ജബ്ബാര്‍, സി.എസ്. മണികണ്ഠന്‍, സി.എം. നിസാര്‍ എന്നിവര്‍ സംസാരിച്ചു. മാപ്പിള കലോത്സവം സംഘാടകസമിതി ചെയര്‍മാന്‍ സി എ മുഹമ്മദ് റഷീദ് സ്വാഗതവും കണ്‍വീനര്‍ സി.എം. നൗഷാദ് നന്ദിയും പറഞ്ഞു.
സിമന്റ്, ഇഷ്ടിക, മെറ്റല്‍, മരം ഇവ ഉപയോഗിക്കാതെ ഭവനമൊരുക്കാം. മരത്തിന് പകരം മുള എന്ന ആശയവുമായി കേരള ബാംബു കോര്‍പറേഷന്‍ നിര്‍മിച്ച പ്രദര്‍ശനത്തിനായുള്ള താല്‍ക്കാലിക മുളഭവനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദപദ്ധതിയാണിത്. കാലാവധി കഴിഞ്ഞ് മുറിച്ച് മാറ്റുന്ന മുള ശാസ്ത്രീയമായി വികസിപ്പിച്ച് ഉറപ്പുള്ള മരമാക്കി മാറ്റി അത് ഉപയോഗിച്ചാണ് മുള വീട് തീര്‍ത്തിരിക്കുന്നത്. ജനങ്ങള്‍ക്ക് കണ്ട്്്് മനസ്സിലാക്കുന്നതിനും പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യരുതെന്ന ലക്ഷ്യം പ്രചരിപ്പിക്കുകയുമാണ് സ്‌നേഹതീരത്തെ മുളഭവനം ലക്ഷ്യമിടുന്നതെന്ന് ബാംബു കോര്‍പറേഷന്‍ എം.ഡി. ടി. സുകുമാരന്‍ നായര്‍ പറഞ്ഞു.
ഒരു ദേശീയ മാപ്പിള കലോത്സവം ഇന്ന് സമാപിക്കും. ഐഷാ ബീഗം, റംലാ ബീഗം തുടങ്ങി ജീവിച്ചിരിക്കുന്ന മലയാളത്തിലെ പഴയകാല മുഴുവന്‍ മാപ്പിളപാട്ട് ഗായകരേയും കവികളേയും സംഗീതസംവിധായകരേയും ആദരിക്കും. ചടങ്ങ് അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒ.യു. ബഷീര്‍ ഉള്‍പ്പെടെയുള്ള പുതിയതലമുറയിലെ പ്രശസ്തഗായകരും പഴയതലമുറയിലെ ഗായകരും ഒന്നിക്കുന്ന ഇശല്‍സാഗരം, പരമ്പരാഗത ഒപ്പന, വിവിധ സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ ഉണ്ടാകും.

---- facebook comment plugin here -----

Latest