സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത

Posted on: October 8, 2014 12:02 am | Last updated: October 8, 2014 at 10:41 pm
SHARE

heavy-rain2തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പടിഞ്ഞാറന്‍ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവുമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു.
അന്തരീക്ഷ ചുഴിയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് അടുത്താല്‍ മഴയുടെ ശക്തി വര്‍ധിക്കാനും അതിശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ഒട്ടുമിക്ക സ്ഥലങ്ങളിലും ഇന്നലെ നല്ല മഴ ലഭിച്ചു.
മലപ്പുറം, പാലക്കാട് വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇന്നലെ ശക്തമായ മഴ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here