Connect with us

International

ഇസില്‍ സംഘത്തിലേക്ക് ബ്രിട്ടീഷ് വനിതകളുടെ ഒഴുക്ക്: റിപ്പോര്‍ട്ട്‌

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടനില്‍നിന്നുള്ള വനിതകള്‍ ഇസില്‍ തീവ്രവാദികള്‍ക്കൊപ്പം ചേരുന്നുവെന്ന് അധികൃതര്‍ക്ക് ആശങ്ക. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ യുസ്‌റ ഹുസൈന്‍, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനി അഖ്‌സ മഹ്മൂദ്, ഇരട്ടകളായ സല്‍മ, സഹ്‌റ ഹലേന്‍ എന്നിവര്‍ സമീപകാലത്ത് ഇസില്‍ സംഘത്തോടൊപ്പം ചേര്‍ന്നുവെന്ന് ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
50 മതല്‍ 60വരെ സ്ത്രീകള്‍ ബ്രിട്ടനില്‍ നിന്ന് തുര്‍ക്കിവഴി സിറിയയിലെത്തിച്ചേര്‍ന്ന് ഇസില്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതായാണ് കണക്ക്്. സിറിയയിലേക്കുള്ള യാത്രാമധ്യേ അമേരിക്ക, ആസ്ത്രിയ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ടത്രേ. അതേസമയം എന്തുകൊണ്ടാണ് ഇവിടെനിന്നുള്ള സ്ത്രീകള്‍ ഇസിലിനൊപ്പം ചേരുന്നതെന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. ബ്രിട്ടനില്‍ നിന്ന് കാണാതായി പിന്നീട് ഇസിലില്‍ ചേര്‍ന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയായ യുസ്‌റ ഹുസൈന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. മറ്റുള്ളവരുടെ കഥകളും സോഷ്യല്‍ മീഡിയകളില്‍ ലഭ്യമാണ്. ഇതില്‍നിന്ന് മനസ്സിലാകുന്നത് സോഷ്യല്‍ മീഡിയകള്‍ ഇവരെ വലിയ തോതില്‍ സ്വാധീനിച്ചവെന്നാണ്- സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലണ്ടനില്‍ നിന്ന് സിറിയയിലെത്തിയ ഖദീജ ഡെയര്‍ എന്ന 22 കാരി, പാശ്ചാത്യ ബന്ദിയെ കൊലപ്പെടുത്തിയ ആദ്യത്തെ വനിതാ ജിഹാദിയാകണമെന്നാണ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സ്വീഡിഷ്‌കാരനായ ഇസില്‍ തീവ്രവാദിയെ വിവാഹം കഴിച്ച് സിറിയയില്‍ കഴിയുകയാണ് ഖദീജ. ഇത്തരത്തില്‍ സിറിയയിലെത്തി വിവാഹിതരാകുന്നവര്‍ക്ക് കുടുംബാംഗങ്ങളുടെ സഹായവും ലഭ്യമാകുന്നുണ്ടത്രേ. സിറിയന്‍ നഗരമായ റഖായില്‍ ബ്രിട്ടീഷ് വനിതകള്‍ രൂപവത്കരിച്ച അല്‍ ഖാന്‍സ ബ്രിഗേഡ് എന്ന സദാചാര പോലീസ് സേനയില്‍ ചേരുകയെന്ന ഉദ്ദേശ്യവും ചിലര്‍ക്കുണ്ട്. ഇസിലില്‍ ചേര്‍ന്ന മെഡിക്കല്‍ പ്രൊഫഷണലായ മലേഷ്യന്‍ സ്ത്രീ കഴിഞ്ഞ ജനുവരിയില്‍ ട്വീറ്റ് ചെയ്തത് രക്തസാക്ഷിയാകുകയെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ്.

Latest