Connect with us

Ongoing News

ഫഌക്‌സ് നിരോധം: തീരുമാനം ഏകപക്ഷീയമെന്ന് ഉടമകള്‍

Published

|

Last Updated

തിരുവനന്തപുരം: ഫഌക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണെന്ന് സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍. മതിയായ ചര്‍ച്ചകള്‍ കൂടാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇത് ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തുന്ന തീരുമാനമാണ്. നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വെണ്‍പകല്‍ ചന്ദ്രമോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ സബ്‌സിഡിയിലും നിബന്ധനയിലും ബാങ്ക് ലോണെടുത്ത് കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ അനുമതിയോടെ നടത്തിവരുന്ന വ്യവസായം എന്തടിസ്ഥാനത്തിലാണ് നിരോധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഡിവൈഡറുകളിലും റോഡിന്റെ വശങ്ങളിലും ജനങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സ്ഥാപിക്കുന്ന താത്കാലിക ബോര്‍ഡുകള്‍ നിരോധിക്കുന്നതിന് നിയമം കൊണ്ടു വരുന്നതിനോട് അസോസിയേഷന്‍ യോജിക്കുന്നുണ്ട്. എന്നാല്‍ വന്‍തുക മുടക്കി വാങ്ങിയ ഫഌക്‌സ് പ്രിന്റ് ചെയ്യുന്ന മെഷീനുകളില്‍ ഫഌക്‌സ് ഷീറ്റുകളിലല്ലാതെ മറ്റൊരു വസ്തുവിലും പ്രിന്റ് ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹികളായ വിജയരാജ്, ചന്ദ്രശേഖരന്‍പിള്ള, രാജീവ്, ഗോപകുമാര്‍ പങ്കെടുത്തു.

 

Latest