Connect with us

First Gear

മാരുതി സിയാസ് കേരളത്തിലെത്തി

Published

|

Last Updated

കൊച്ചി: മിഡ് സൈസ് സെഡാന്‍ വിഭാഗത്തിലെ പ്രധാനികളായ ഹോണ്ട സിറ്റിയോടും ഹ്യുണ്ടായി വെര്‍നയോടും പടവെട്ടാന്‍ മാരുതി സുസൂക്കിയുടെ സിയാസ് എത്തി. കൊച്ചിയിലെ എക്‌സ് ഷോറൂം വില 7.40 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
യൂറോപ്യന്‍ സ്‌റ്റൈലിങ്ങും ആഡംബരം നിറഞ്ഞ ഇന്റീരിയറും ഒട്ടേറെ മികച്ച ഫീച്ചറുകളും സിയാസിന്റെ സവിശേഷതയാണ്. പ്രധാന എതിരാളികളെക്കാള്‍ നീളവും വീതിയുമുള്ള സിയാസിന് 12 ശതമാനം വരെ അധിക ഇന്റീരിയര്‍ സ്‌പേസുമുണ്ട്. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാം വിധം 170 മിമീ ഗ്രൗണ്ട് ക്ലിയറന്‍സും സിയാസിനുണ്ട്. 510 ലീറ്ററാണ് ബൂട്ട് കപ്പാസിറ്റി.

പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ സിയാസ് ലഭ്യമാണ്. ഫിയറ്റില്‍ നിന്ന് കടം കൊണ്ട 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനുള്ള സിയാസ് രാജ്യത്തെ തന്നെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാര്‍ എന്ന പദവിയ്ക്ക് അര്‍ഹമാണ്. 89 ബിഎച്ച്പി 130 എന്‍എം ശേഷിയുള്ള ഡീസല്‍ സിയാസിന് 26.21 കിമീ മൈലേജാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയത്.

---- facebook comment plugin here -----

Latest