Connect with us

Gulf

വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കി

Published

|

Last Updated

ദുബൈ: കറാച്ചിയില്‍നിന്ന് ദുബായിലേക്ക് പുറപ്പെടാനിരുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഇറക്കി. വിമാനത്തിനകത്തു നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. എമര്‍ജന്‍സി എക്‌സിറ്റ് വഴി യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും താഴേക്ക് ചാടുകയായിരുന്നു.
കറാച്ചി വിമാനത്താവളത്തില്‍ നിന്ന് എയര്‍ബസ് 320 വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായാണ് ക്യാബിനിനകത്ത് പുക കണ്ടത്.
82 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കാനായതായി പാക് സിവില്‍ ഏവിയേഷന്‍ വക്താവ് പര്‍വേസ് ജോര്‍ജ് അറിയിച്ചു. തുടര്‍ന്ന് അടുത്ത വിമാനം വരുന്നതുവരെ യാത്രക്കാരെ ലോഞ്ചില്‍ ഇരുത്തുകയാണുണ്ടായത്.

---- facebook comment plugin here -----

Latest