Connect with us

Kannur

പ്രസവരംഗം ചിത്രീകരിച്ച സംഭവം: കുറ്റക്കാരായ ഡോക്ടര്‍മാരെ ചോദ്യം ചെയ്തു

Published

|

Last Updated

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവരംഗം മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെ പൊലീസ് ചോദ്യം ചെയ്തു. ഡോക്ടര്‍മാരായ മധുസൂദനന്‍, സുനില്‍കുമാര്‍, മനോജ് എന്നിവരെയാണ് പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. പ്രസവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായതിനാലാണ് ചിത്രീകരിച്ചതെന്ന് ഡോക്ടര്‍മാര്‍ പൊലീസിനോട് സമ്മതിച്ചു.
എന്നാല്‍ ഇത് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെ എന്ന് അറിയില്ലെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസിന് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യലിന് എപ്പോള്‍ വേണമെങ്കിലും ഹാജരാകുമെന്ന ഉപാധിയില്‍ പൊലീസ് ഇവരെ വിട്ടയച്ചു.