Connect with us

Eranakulam

മദ്യ വില്‍പന: ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ തെറ്റെന്ന് ബാറുടമകള്‍

Published

|

Last Updated

കൊച്ചി: മദ്യ വില്‍പ്പന സംബന്ധിച്ച് ബിവറേജസ് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബാറുടമകള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബാറുകള്‍ പൂട്ടിയ ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്ന ബെവ്‌കോയുടെ സത്യവാങ് മൂലത്തിനെതിരെയാണ് ബാറുടമകള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യുന്ന ക്ലബ്ബുകളുടേയും ബിയര്‍പാര്‍ലറുകളുടേയും കണക്കുകള്‍ കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടില്ല. ഈ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തെ മദ്യ ഉപഭോഗം സംസ്ഥാനത്ത് വര്‍ധിച്ചതായി കാണാമെന്നും ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടി.
അതേസമയം ബീവ്‌റേജസ് കോര്‍പ്പറേഷന് തെറ്റായ കണക്കുകള്‍ ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു.

Latest