Connect with us

Eranakulam

ശശി തരൂരിന് പിന്തുണയുമായി ടി സിദ്ധീഖ്

Published

|

Last Updated

കൊച്ചി: ശശി തരൂര്‍ എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ വിവാദങ്ങള്‍ക്കിടെ തരൂരിനെ പിന്തുണച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ടി സിദ്ധിഖ് രംഗത്ത്. മഹാത്മാ ഗാന്ധിയുടെ പേരില്‍ നടപ്പിലാക്കി കൊണ്ടിരുന്ന പദ്ധതി നരേന്ദ്ര മോഡി പേരു മാറ്റി നടപ്പിലാക്കിയതാണെന്ന് സിദ്ധിഖ് പറഞ്ഞു. ഈ പദ്ധതിയ്ക്ക് ശശി തരൂര്‍ എം.പി എടുത്ത തീരുമാനം ശരിയാണെന്നും ഇക്കാര്യം മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുമ്പേ തന്നെ മഹാത്മാഗാന്ധി പ്രാമുഖ്യം നല്‍കിയ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു ശുചിത്വഭാരതം. 1999ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന റൂറല്‍ സാനിറ്റേഷന്‍ പ്രോഗ്രാം എന്‍ഡിഎ സര്‍ക്കാര്‍ ടോട്ടല്‍ സാനിറ്റേഷന്‍ ക്യാമ്പയിന്‍ എന്ന പേരില്‍ രൂപമാറ്റം വരുത്തുകയാണ് ചെയ്തത്. സ്വച്ഭാരത് നരേന്ദ്ര മോഡിയുടെ സ്വന്തം പദ്ധതി യല്ലെന്നും ടി സിദ്ധീഖ് പറഞ്ഞു.

Latest