Connect with us

National

കൊങ്കണ്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി; ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

Published

|

Last Updated

മുംബൈ: കൊങ്കണ്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി. ഇതിനെത്തുടര്‍ന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം താറുമാറായി. ഈ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകുമെന്ന് കൊങ്കണ്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. ചിപ്ലൂണ്‍- കാംടെ സ്റ്റേഷനുകള്‍ക്കിടയിലെ പാതയിലാണ് അപകടം. 12 വാഗണുകളാണ് മറിഞ്ഞത്. മുംബൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. കൊങ്കണ്‍ പാതയിലെ ട്രെയിനുകളില്‍ കുടുങ്ങിയവരെ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയതായും റെയില്‍വേ സൂചിപ്പിച്ചു. ചില ട്രെയിനുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്.