Connect with us

Kerala

ഭൗതിക ശുചിത്വം മാത്രമല്ല ആത്മീയ സുചിത്വവും വേണമെന്ന് മോദിയോട് ശശി തരൂര്‍

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമായതോടെ നിലപാട് മയപ്പെടുത്ത് ശശി തരൂര്‍ എംപിയുടെ പുതിയ ട്വീറ്റ്. ഭൗതിക ശുചിത്വം മാത്രമല്ല ആത്മീയമായും ശിചിത്വം നേടണമെന്നതായിരുന്നു ഗാന്ധിജിയുടെ ആശയം. ഹൃദയവും ആത്മാവും മനസ്സും ശുദ്ധീകരിക്കണം. ഇതിലൂടെ മതഭ്രാന്തും വിദ്വേഷവും അസഹിഷ്ണുതയും ഇല്ലാതാക്കണം. അതിന് വേണ്ടി പ്രധാനമന്ത്രി പ്രവര്‍ത്തിക്കണമെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
തരൂരിനെതിരെയുള്ള അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ കെപിസിസി യോഗം വിളിച്ച സാഹചര്യത്തിലാണ് തരൂരിന്റെ പുതിയ ട്വീറ്റ്. കോണ്‍ഗ്രസ് വക്താവായ തരൂര്‍ നിരന്തരം മോദിയെ പ്രശംസിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest