Connect with us

Kerala

തരൂരിനെതിരെ നടപടി നാളെ തീരുമാനിക്കുമെന്ന് ചെന്നിത്തല

Published

|

Last Updated

 തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂരിനെതിരെ നടപടിയെടുക്കണോയെന്ന് നാളെ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തരൂര്‍ നിരന്തരം ട്വിറ്ററിലൂടെ മോദിയെ പ്രശംസിക്കുന്നു. ഇത് കോണ്‍ഗ്രസുകാരന് ചേര്‍ന്നതല്ല. ശശി തരൂരിന്റെ ഈ നിലപാടുകള്‍ പാര്‍ട്ടിയ്ക്ക് സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശശി തരൂരിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ല.  നിലപാട് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തരൂരിനെതിരെ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തമായതോടെ തുടര്‍ന്ന് കെപിസിസി നാളെ ഉന്നതല തല യോഗം ചേരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ തരൂരിനെതിരെയുള്ള അച്ചടക്ക നടപടിയെക്കുറിച്ച് ചര്‍ച്ച നടത്തും. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനകള്‍ക്കെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.