Connect with us

Palakkad

വിദ്യാര്‍ഥികളില്‍ നിന്ന് നഗരസഭ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നു

Published

|

Last Updated

പാലക്കാട്: നഗരസഭപരിധിയിലുള്ള സ്‌കൂളുകളില്‍ ഇന്ന് വിദ്യാര്‍ഥികളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും.
വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍, പൊട്ടിയ ബക്കറ്റുകള്‍ തുടങ്ങിയ മാലിന്യങ്ങളാണ് സംഭരിക്കുക. ഇതിനായി സ്‌കൂളുകള്‍ക്ക് പ്രത്യേക ബാഗ് ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ മാലിന്യം നല്‍കുന്ന സ്‌കൂളുകള്‍ക്ക് സമ്മാനം നല്‍കുമെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ അറിയിച്ചു.മറ്റു സ്‌കൂളുകള്‍ക്ക് പ്രോല്‍സാഹന സമ്മാനവും നല്‍കും. മാലിന്യങ്ങള്‍ സ്‌കൂളില്‍ നിന്ന് എട്ടിന് നഗരസ” ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്കു കൈമാറും.
കുമരപുരം എച്ച് എസ് എസ്, പി എം ജി എച്ച് എസ് എസ്, മോയന്‍സ് എച്ച ്എസ ്എസ്, ബി ഇ എം, വെണ്ണക്കര, ബിഗ്ബസാര്‍, കര്‍ണകിയമ്മന്‍ സ്‌കൂളുകള്‍ വഴിയാണ് നഗരസഭപ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുക. ശുചീകരണ വാരാഘോഷം കഴിഞ്ഞാല്‍ കല്‍പാത്തി, വടക്കന്തറ, വലിയങ്ങാടി, മുനിസിപ്പല്‍ ഓഫിസ്, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലുള്ള ഹെല്‍ത്ത് ഡിവിഷന്‍ ഓഫിസുകള്‍ വഴി മാസത്തില്‍ രണ്ടു തവണ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിന് നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പൊതുഅവധി ദിവസമായ രണ്ടാം ശനിയാഴ്ചയും മറ്റൊരു പ്രവൃത്തി ദിവസത്തിലുമായിരിക്കും സംഭരണം. തീയതി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു പ്രഖ്യാപിക്കുമെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ കെ ഭവദാസ് അറിയിച്ചു. ശുചീകരണവാരാചരണത്തിന്റെഭാഗമായി ഹെല്‍ത്ത് ഡിവിഷന്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ചുള്ള മാലിന്യനീക്കം നടന്നുകൊണ്ടിരിക്കുകയാണ്. അതാത് പ്രദേശത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും ശുചീകരണപ്രവൃത്തിയുമായി സഹകരിക്കുന്നുണ്ട്. വൃത്തിയാക്കിയ സ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ തല്‍സമയ പിഴ ശിക്ഷ നടപ്പാക്കും.