Connect with us

Palakkad

ഉദ്യേഗസ്ഥര്‍ ഭാരവാഹികളാകരുതെന്ന നിര്‍ദേശം പിന്‍വലിക്കണം

Published

|

Last Updated

പാലക്കാട്: ദേവസ്വം ബോര്‍ഡ്, പി എസ് സി, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ ബ്രാഹ്മണസഭ ക്കുണ്ടായിരുന്ന പ്രാതിനിധ്യം പുനഃസ്ഥാപിക്കണമെന്ന് കേരള ബ്രാഹ്മണ സഭ ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. സമുദായ സംഘടനകളില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ഭാരവാഹികളാകരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് സമയത്തു നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാലിക്കപ്പെട്ടില്ലെന്നു സമ്മേളനം കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കരിമ്പുഴ രാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി വാസുദേവന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എന്‍ എ ഗണേശന്‍, ട്രഷറര്‍ എന്‍ സി നാരായണമൂര്‍ത്തി, വൈസ് പ്രസിഡന്റുമാരായ എന്‍ എ വെങ്കിടകൃഷ്ണന്‍, പി ചിദംബരനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശിവരാമകൃഷ്ണന്‍, സന്താനഗോപാലന്‍, വി വി ഗണേശന്‍, വനിതാ വിഭാഗം ഉത്തരമേഖല പ്രസിഡന്റ് എന്‍ വി പുഷ്പ എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷകളിലും കലോല്‍സവത്തിലും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

Latest