Connect with us

Wayanad

പുലി പൂച്ച ചത്ത സംഭവം: അന്വേഷണം ആരംഭിച്ചു

Published

|

Last Updated

കല്‍പ്പറ്റ: എസ്.കെ.എം.ജെ യ്ക്കു സമീപം വാഹനം ഇടിച്ചു ചത്ത പുലിപൂച്ചകല്‍പ്പറ്റ: ദേശീയപാതയില്‍ അജ്ഞാതവാഹനം ഇടിച്ച് പുലിപൂച്ച ചത്തു. ഞായറാഴ്ച പുലര്‍ച്ചെ എസ്.കെ.എം.ജെ സ്‌കൂളിന് സമീപത്താണ് സംഭവം.
ആറുമണിയോടെയാണ് വനംവകുപ്പ് അധികൃതര്‍ വിവരം അറിയുന്നത്. ഉടനെ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.വി. സുന്ദരേശന്‍, കല്പറ്റ റെയ്ഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി.സി. ഉഷാദ്, വി.കെ. വിജയന്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് പൂക്കോട് വെറ്ററിനറി കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജോര്‍ജ് ചാണ്ടി പോസ്റ്റ് മോര്‍ട്ടം ചെയ്തു. വന്യജീവി നിയമം പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Latest