Connect with us

Editors Pick

കൊതുക് ശല്യത്തില്‍ നിന്ന് രക്ഷനേടാന്‍

Published

|

Last Updated

പാരിസ്ഥിതിക സൗഹൃദ മൊസ്‌ക്വിറ്റോ ട്രാപ്പ് ചേര്‍ത്തല: മാരകമായ കൊതുകുശല്യത്തില്‍ നിന്നും രക്ഷനേടാനായി പുതിയ കണ്ടുപിടുത്തവുമായി കെഎസ്ഇബിയുടെ യുവ എന്‍ജിനിയര്‍ രംഗത്ത്.
കെ എസ് ഇ ബി അരൂര്‍ സെക്ഷനിലെ സബ് എന്‍ജിനിയര്‍ കെ സി ബൈജുവാണ് കൊതുക് ശല്യത്തിന് പരിഹാരമായി പുതിയ ഉപകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യന് ഹാനികരമായ യാതൊരു രാസപദാര്‍ത്ഥങ്ങളും ഇല്ലാത്ത തികച്ചും പാരിസ്ഥിതികസൗഹൃദമാണെന്ന പ്രത്യേകതയും ബൈജുവിന്റെ മാജിക് മൊസ്‌ക്വിറ്റോ ട്രാപ്പ് എന്ന് നാമകരണം ചെയ്തിട്ടുള്ള ഉപകരണത്തിന് ഉണ്ട്.
ചിക്കന്‍ഗുനിയ,ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകകളുള്‍ ഉള്‍പ്പെടെയുള്ള കൊതുകുകള്‍, ഉപദ്രവകാരികളായ ചെറുപ്രാണികള്‍ മുതലായവയെല്ലാം മാജിക് മൊസ്‌ക്വിറ്റോ ട്രാപ്പ് ആകര്‍ഷിച്ച് കെണിയിലാക്കി കൊല്ലുന്നു.
കാര്‍ബണ്‍ഡൈഓക്‌സൈഡ്, പ്രത്യേക നിറമുള്ള പ്രകാശം, ചെറുചൂട്, ഈര്‍പ്പം മുതലായ ഘടകങ്ങള്‍ കൊതുകുകള്‍ പോലെയുള്ള ജീവികളെ ആകര്‍ഷിക്കുന്നവയാണ്. ഇതെല്ലാം കൃത്യമമായി സൃഷ്ടിച്ച ഉപകരണത്തില്‍ ഉയര്‍ന്നവോള്‍ട്ടേജും കുറഞ്ഞ കറണ്ടും ഉള്ള പ്രത്യേകം തയ്യാറാക്കിയ വൈദ്യുത കെണിയില്‍ അകപ്പെടുത്തിയാണ് കൊതുകകളെയും മറ്റും കൊല്ലുന്നത്.
ഇതിനായി മാജിക് മൊസ്‌ക്വിറ്റോ ട്രാപ്പില്‍ പ്രത്യേക പാത്രത്തില്‍ ചെറുചൂടുള്ള പഞ്ചസാരപ്പാനിയില്‍ ഈസ്റ്റ് ചേര്‍ത്ത് ലായനി ഈര്‍പ്പത്തിനായി പച്ചവെള്ളം തുടങ്ങിവ തയ്യാറാക്കിയിരിക്കും.
ഈ ലായനി രണ്ടാഴ്ചയിലധികം ഉപയോഗിക്കാനാകും. വെള്ളത്തിന്റെ ഈര്‍പ്പാവസ്ഥയിലേക്ക് മുട്ടകളിടുവാനുള്ള കൊതുകുകള്‍ ആകര്‍ഷിക്കപ്പെടും. കൊതുകുകളെ കെണിയിലാക്കി നശിപ്പിക്കുന്നമെന്നതിനാല്‍ വംശവര്‍ധനവും തടയപ്പെടുന്നു. വൈദ്യുത കെണിക്കായി പ്രത്യേക സര്‍ക്യൂട്ട് ഇതില്‍ ഒരുക്കിയിട്ടുണ്ട്. മാജിക് മൊസ്‌ക്വിറ്റോ ട്രാപ്പ് പ്രവര്‍ത്തിക്കാന്‍ കേവലം രണ്ടു വാട്ട്‌സില്‍ താഴെ മാത്രമെ വൈദ്യുതി ആവശ്യമായി വരുന്നുള്ളൂ.
അതിനാല്‍ അമിതമായ വൈദ്യുതി ചാര്‍ജും ഉണ്ടാകില്ല. നാനൂറ്റി അമ്പതോളം രൂപ ചെലവിലാണ് ഇത് നിര്‍മ്മിച്ചത്. വാണിജ്യമായി നിര്‍മിച്ചാല്‍ ഉത്പ്പാദനച്ചെലവ് കുറയ്ക്കാനും ഗുണമേന്മ കൂട്ടാനും സാധിക്കുമെന്ന് ബൈജു പറഞ്ഞു.
പട്ടണക്കാട് പഞ്ചായത്ത് മേനാശ്ശേരി വിസ്മയം വടക്കേകളരിക്കല്‍ കെ സി ബൈജു ഇതിനോടകം തന്നെ ചെറുതും വലുതുമായ മുപ്പതോളം കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ഇഷ്ടിക, വൈദ്യുതി കമ്പികള്‍ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്ന എല്‍സാം, വികലാംഗര്‍ക്കായി കമ്പ്യൂട്ടര്‍ മൗസിനു പകരം ഉപയോഗിക്കുന്നതിനായി ക്യാച്ച് തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. 2013ലെ കേരള സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ സംരക്ഷണ അവാര്‍ഡ്, റോട്ടറി ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെഎസ്ഇബി അരൂര്‍ ആര്‍എപിഡി ആര്‍പി സെക്ഷനില്‍ സബ് എഞ്ചിനീയറാണ് കെ സി ബൈജു. വൈക്കം ആശ്രമം സ്‌കൂള്‍ അധ്യാപികയായ അശ്വതിയാണ് ഭാര്യ. ഏക പുത്രന്‍ അക്ഷയ് ബൈജു പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.

 

Latest