Connect with us

Kasargod

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടനാ സംസ്‌കാരമായി മാറണം: കല്ലക്കട്ട തങ്ങള്‍

Published

|

Last Updated

കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവന സംരംഭങ്ങളും സംഘടനകളുടെ സംസ്‌കാരമായി മാറണമെന്ന് കല്ലക്കട്ട മജ്മഅ് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ പ്രസ്താവിച്ചു. കാസര്‍കോട് സുന്നി സെന്ററില്‍ ജില്ലാ എസ് വൈ എസ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതി ദുരന്തങ്ങളും അത്യാഹിതങ്ങളും മൂലം ദുരിതമനുഭവിക്കുന്നവരിലേക്ക് ആശ്വാസത്തിന്റെ കൈലേസുമായി കടന്നു ചെല്ലാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. എസ് വൈ എസിന്റെ സാന്ത്വനം പദ്ധതി സംഘടനകള്‍ക്ക് മാതൃകയാണ്. ദുരിതം വിതച്ച കാശ്മീരിന്റെ മണ്ണില്‍ ആദ്യമായി ആശ്വാസവുമായി ചെന്നെത്തിയത് കേരളത്തിലെ എസ് വൈ എസ് പ്രവര്‍ത്തകരായിരുന്നു -തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു. അഡ്മിനിസ്‌ട്രേഷന്‍, സംഘാടനം, ക്ഷേമകാര്യ, ദഅ്‌വ എന്നീ സമിതികളുടെ റിപ്പോര്‍ട്ട് സെക്രട്ടറിമാരായ ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പോടി, നൗഷാദ് മാസ്റ്റര്‍, വാഹിദ് സഖാഫി അവതരിപ്പിച്ചു. ട്രഷറര്‍ ചിത്താരി അബ്ദുല്ല ഹാജി വരവ്‌ചെലവ് കണക്കും കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Latest