Connect with us

International

ബ്രസീല്‍ തിരഞ്ഞെടുപ്പില്‍ ദില്‍മ റൂസഫിന് മുന്നേറ്റം; രണ്ടാം ഘട്ടം 26ന്

Published

|

Last Updated

Dilma Rousseff votesറിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ആര്‍ക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷമില്ല. ആദ്യ ഘട്ടത്തില്‍ നിലവിലെ പ്രസിഡന്റും വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ദില്‍മ റൂസഫാണ് ഒന്നാമതെത്തിയത്. 41.1 ശതമാനം വോട്ടാണ് ദില്‍മക്ക് ലഭിച്ചത്. എന്നാല്‍ അധികാരത്തിലെത്താന്‍ 50 ശതമാനം വോട്ട് വേണം.

34.2 ശതമാനം വോട്ട് നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എസിയോ നെവസ് ആണ് രണ്ടാം സ്ഥാനത്ത്. ഒക്ടോബര്‍ 26ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ ദില്‍മയും എസിയോ നെവസും തമ്മില്‍ മല്‍സരിക്കും. 21.3 ശതമാനം വോട്ട് നേടിയ മുന്‍ പരിസ്ഥിതി മന്ത്രി മാരിന സില്‍വക്കാണ് മൂന്നാം സ്ഥാനം. 11 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.