Kerala
മോദിയെ പ്രശംസിക്കുന്നത് ബി ജെ പി പ്രശംസയല്ലെന്ന് ശശി തരൂര്‍
തിരുവനന്തപുരം: ഒരു ബി ജെ പി നേതാവിനെ പ്രശംസിക്കുന്നത് ആ പാര്‍ട്ടിയെ പ്രശംസിക്കുന്നതിന് തുല്യമല്ലെന്ന് ശശി തരൂര്‍ എം പി. താന്‍ ബി ജെ പിയില്‍ ചേരുമെന്ന പ്രചാരണം വേദനിപ്പിക്കുന്നതാണ്. ശുചിത്വ ഇന്ത്യ എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ഗാന്ധിജിയും കോണ്‍ഗ്രസുമാണെന്ന് തരൂര്‍ പറഞ്ഞു.
താന്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ആളാണ്. എത്രയോ വര്‍ഷമായി താന്‍ ബി ജെ പിയുടെ കടുത്ത വിമര്‍ശകനാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു നേതാവിനെ ചെറുതായി പ്രശംസിക്കുന്നത് എത്രയോ ചെറിയ കാര്യമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
തരൂരിന്റെ മോദി അനുകൂല പരാമര്‍ശങ്ങള്‍ക്കെതിരെ വി എം സുധീരന്‍, രമേശ് ചെന്നിത്തല, എം എം ഹസന്‍ തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് തരൂര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
---- facebook comment plugin here -----