Connect with us

Techno

ഫെയ്‌സ്ബുക്ക് വഴി പണമയക്കാനുള്ള സംവിധാനം വരുന്നു

Published

|

Last Updated

facebook-logoഫെയ്‌സ്ബുക്കിലൂടെ പണമയക്കാനുള്ള സംവിധാനം വരുന്നതായി റിപ്പോര്‍ട്ട്. ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്ക് പരസ്പരം പണം കൈമാറാനുള്ള സാങ്കേതികതയാണ് വികസിപ്പിക്കുന്നതെന്നാണ് ഗിസ്‌മോഡോ എന്ന ടെക്ക് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനായി പുതിയ ആപ്ലികേഷന്‍ തന്നെ ഫെയ്‌സ്ബുക്ക് വികസിപ്പിക്കുന്നുണ്ടെത്രെ. ഇത്തരത്തില്‍ പണമിടപാട് നടത്തുന്ന ഒരു കമ്പനിയുടെ സി ഇ ഒയായ ഡേവിഡ് മാര്‍ക്കസിനെ അടുത്തകാലത്ത് ഫേസ്ബുക്ക് തങ്ങളുടെ മെസഞ്ചറില്‍ നിയമിച്ചതും ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണമായി റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest