Connect with us

National

റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാട് തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബി ജെ പി

Published

|

Last Updated

vadraഹിസ്സാര്‍: സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ വിവാദ ഭൂമിയിടപാട് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രചാരണായുധമാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പി ഈ വിഷയമുന്നയിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡി എല്‍ എഫിന് ഗുര്‍ഗോണ്‍ ജില്ലയിലെ ഷിക്കോപ്പൂര്‍ ഗ്രാമത്തിലുള്ള മൂന്നര ഏക്കര്‍ ഭൂമി റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനം വില്‍പ്പന നടത്തിയതാണ് കോണ്‍ഗ്രസ്സിനെതിരായ പ്രധാന പ്രചാരണ ആയുധമായി ബി ജെ പി ഉയര്‍ത്തുന്നത്.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി ഇടപാട് ഉന്നയിച്ച് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണുന്നയിച്ചത്. ഭൂമി വില്‍പനക്ക് നിയമസാധ്യത നല്‍കുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത് രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ചാണെന്നും ഇതിന്റെ പിന്നില്‍ സോണിയാ ഗാന്ധിയാണെന്നും മോദി ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് ഭൂമി ഇടപാടിന് സാധ്യത നല്‍കിയത്. മുഖ്യമന്ത്രി ഭൂപേന്ദര്‍ സിങ് ഹുഡ നടത്തിയതു തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും മോദി പറഞ്ഞു.

---- facebook comment plugin here -----

Latest