Connect with us

National

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി

Published

|

Last Updated

Government-ads-500-x-300ന്യൂഡല്‍ഹി: പൊതുഖജനാവിലെ പണം സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. എന്‍ ആര്‍ മാധവന്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. എട്ട് പേജുള്ള റിപ്പോര്‍ട്ടില്‍ 12 നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചത്.

സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരെ മഹത്വവല്‍കരിക്കുന്നത് അവസാനിപ്പിക്കണം. പരസ്യങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്നും സമിതി നിര്‍ദേശിച്ചു. രാഷ്ട്രീയ നേതാക്കളുടെ ജന്‍മ ചരമ വാര്‍ഷികങ്ങളില്‍ വിവിധ വകുപ്പുകള്‍ പരസ്യം നല്‍കുന്ന കീഴ്‌വഴക്കം ഉപേക്ഷിക്കണം. ഏത് നേതാക്കളുടെ ചരമ വാര്‍ഷികങ്ങളിലാണ് പരസ്യം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം വേണമെന്നും സമിതിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.

 

---- facebook comment plugin here -----

Latest