Connect with us

National

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. മോദിയെ പ്രശംസിച്ച ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തി. മോദിയുടെ ക്ഷണം ലഭിക്കാത്തതില്‍ അഭിമാനമുണ്ടെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമാകാനുള്ള മോദിയുടെ ക്ഷണം അഭിമാനകരമാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു.
മോദിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാകുകയാണ് ശശി തരൂരെന്ന് എം ലിജു പറഞ്ഞു.മോദിയുടെ രാഷ്ട്രീയം തരൂര്‍ മനസ്സിലാക്കണം. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമാകാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. വിഷയം എഐസിസിയുടേയും കെപിസിസിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ലിജു പറഞ്ഞു.
മോദിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ നിര്‍ത്തണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.തരൂരിന്റെ നിലപാടിനോട് യോജിക്കാനാകില്ല. കമല്‍ഹാസന്റെ നിലപാട് പോലും ശശി തരൂരിനില്ലെന്നും ഹസ്സന്‍ പറഞ്ഞു.
എന്നാല്‍ താന്‍ ബിജെപി അനുകൂലിയാണെന്ന ആരോപണങ്ങള്‍ക്കെതിരെ ശശി തരൂര്‍ രംഗത്തെത്തി. മോദിയുടെ ക്ഷണം സ്വീകരിച്ചെന്നു കരുതി താന്‍ മോദിയുടെ ഹിന്ദത്വ രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest