Connect with us

Kerala

ബിജെപി പ്രവര്‍ത്തകര്‍ കാലടി പാലം ബലമായി തുറന്നു

Published

|

Last Updated

കൊച്ചി: കൊച്ചി കാലടി പാലം ബിജെപി പ്രവര്‍ത്തകര്‍ ബലമായി തുറന്നു. ഇന്ന് രാവിലെയാണ് മന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ പാലം തുറന്നത്.
രാവിലെ ഒന്‍പത് മണിക്കാണ് മന്ത്രി ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ 7.30ന് തന്നെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കാലടിപ്പാലം തുറന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുമായി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
പിന്നീട് പാലം ഔഗ്യോഗികമായി തുറക്കാന്‍ എത്തിയ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ജോസ് തെറ്റയില്‍ എംല്‍എയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

---- facebook comment plugin here -----

Latest