Connect with us

Kerala

ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍

Published

|

Last Updated

 

കോഴിക്കോട്: അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു…. ഇബ്‌റാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകള്‍ അയവിറക്കി സംസ്ഥാനത്ത് വിശ്വാസികള്‍ ഇന്ന് ബലിയപെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെ പെരുന്നാള്‍ നിസ്‌ക്കാരവും ഉള്ഹിയ്യത്ത് കര്‍മവും പൂര്‍ത്തിയാക്കിയ വിശ്വാസികള്‍ കുടുംബങ്ങളിലും അയല്‍വീടുകളിലും സന്ദര്‍ശനം നടത്തി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന തിരക്കിലാണ്. ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു ബലിപെരുന്നാള്‍.

ബലിപെരുന്നാള്‍ ദിനത്തിലെ ഏറ്റവും പുണ്യകര്‍മമാണ് ഉള്ഹിയ്യത്ത്. നാലുദിവസമാണ് ഉളുഹിയ്യത്ത് നിര്‍വ ഹിക്കാന്‍ നിശ്ചയിക്കപ്പെട്ടത്. ബലിപെരുന്നാളും തൊട്ടടുത്ത അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളും. ബലിപെരുന്നാള്‍ ദിവസം രാവിലെ സൂര്യനുദിച്ച ശേഷം രണ്ട് റക്അത്ത് നിസ്‌കാരത്തിന്റെയും രണ്ട് നേരിയ ഖുത്വുബയുടെയും സമയം കഴിഞ്ഞ ശേഷമാണ് അറവ് നല്ലത്. അന്നേദിവസം സൂര്യനുദിച്ചതോടെ ഉളുഹിയ്യത്തറവിനു വിരോധമില്ല. പക്ഷേ, സൂര്യനുദിച്ചുയര്‍ന്ന ശേഷമാണ് നല്ലതെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു.

 

---- facebook comment plugin here -----

Latest